കുവൈത്തില്‍ ആട്‌ വില കുതിച്ചുയരുന്നു

  • 14/02/2022

കുവൈത്ത് സിറ്റി : രാജ്യത്ത് ആടിന്‍റെ വില കൂടുന്നു. കാലിത്തീറ്റയുടെ ക്ഷാമമാണ് വില വർധനക്ക് കാരണം.കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വലിയ രീതിയില്‍ കന്നുകാലി ചന്തകൾ നടക്കാത്തതും വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.കഴിഞ്ഞ ദിവസം അബ്ബാസിയയിലെ മാര്‍ക്കെറ്റില്‍ പ്രാദേശിക ആടായ ഷഫാലി ഇനത്തിന് വന്‍ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 60 ദിനാര്‍ വിലയുണ്ടായിരുന്ന ആടുകള്‍ ഇന്നലെ  വിറ്റ് പോയത്  80 ദിനാറിനാണ്. 

പ്രാദേശിക ആടുകളായ ഷഫാലി, അൽ-നുഐമി ഇനങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്. റമദാന്‍ പ്രമാണിച്ച് ആടുവിപണിയിൽ ആവശ്യക്കാര്‍ കൂടുമെന്നു മുൻകൂട്ടിക്കണ്ട് കണ്ട് ആടുകളെ ഇറക്കുമതി ചെയ്യാൻ ആലോചനയുണ്ട്. എങ്കിലും പ്രാദേശിക ആടുകളുടെ വില കുറയാന്‍ സാധ്യതയില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം.മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആടു വിപണികളില്‍ ക്ഷാമം നേരിടുന്നതും  വില കയറ്റവുമാണ് വിപണിയെ വലക്കുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ ആവശ്യക്കാര്‍ക്ക് ഇക്കുറി ആടുകൾക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് വിപണയിൽ നിന്നുള്ള സൂചനകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News