കുവൈത്തിൽ രണ്ട് ദിവസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് സ്വീകരിച്ചത് 17,000 പേർ

  • 15/02/2022

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം രണ്ട് ദിവസങ്ങൾ കൊണ്ട് ഇരട്ടിയായതായി ആരോ​ഗ്യ വിഭാ​ഗം അറിയിച്ചു. മിഷ്റഫിലെ കുവൈത്ത് വാക്സിനേഷൻ കേന്ദ്രത്തിലും മറ്റു കേന്ദ്രങ്ങളിലും പൗരന്മാരും താമസക്കാരുമായി വലിയ തോതിൽ ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കാനായി എത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം 17,000 പേരാണ് കൊവി‍ഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതെന്ന് ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, രാജ്യത്ത് ആദ്യ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം 3,268,346 ആയി. അതായത്, ആകെ ജനസംഖ്യയുടെ വാക്സിനേഷൻ സാധ്യമാകുന്ന വിഭാ​ഗങ്ങളിലെ 83.33 ശതമാനം പേരും രണ്ട് ഡോസ് സ്വീകരിച്ച് കഴിഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകളിൽ കുറവ് വന്നതോടെ നിയന്ത്രണങ്ങളിൽ ഇളവ് കൊണ്ട് വരുന്നു എന്നതിന് അർത്ഥം മഹാമാരി അവസാനിച്ചു എന്നതല്ലെന്ന് ആരോ​ഗ്യ വിഭാ​ഗം വ്യക്തമാക്കി. വാക്സിനേഷൻ കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നും അവർ നിർദേശിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News