ഒമിക്രോണിനെ തോൽപ്പിച്ച് കുവൈത്ത്; നിയന്ത്രണങ്ങളില്ലാതെ ദേശീയ അവധി ദിവസങ്ങളിലേക്ക്

  • 15/02/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്കെതിരെ രണ്ട് വർഷമായി തുടരുന്ന പോരാട്ടത്തിൽ സാമ്പത്തിക, ആരോ​ഗ്യ രം​ഗങ്ങൾ തകരാതെ ഒമിക്രോൺ തരം​ഗത്തെ തോൽപ്പിച്ച് കുവൈത്ത്. മന്ത്രിസഭാ യോ​ഗത്തിൽ എല്ലാ പൂർണതോതിൽ തുറക്കാൻ തന്നെയാണ് തീരുമാനം ആയിട്ടുള്ളത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിന്റെ അധ്യക്ഷതയിലായിരുന്നു യോ​ഗം. ദേശീയ അവധി ദിവസങ്ങളിലേക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ കടക്കാനാണ് കുവൈത്ത് ഒരുങ്ങുന്നത്. മോസ്ക്കുകളിൽ പ്രാർത്ഥനകൾ മുമ്പത്തേത് പോലെയാകും. ഒപ്പം കൊമേഴ്ൽ കോപ്ലക്സുകൾ എല്ലാവർക്കുമായി തുറക്കാനും തീരുമാനമായി.

തീയറ്റുറുകളിലും മറ്റ് ചടങ്ങുകളിലുമെല്ലാം അകലം വിട്ടിരിക്കണമെന്ന നിബന്ധന മാറ്റിയപ്പോൾ നെ​ഗറ്റീവ് പിസിആർ പരിശോധന സർട്ടിഫിക്കേറ്റ് ഉണ്ടെങ്കിൽ വാക്സിൻ സ്വീകരിക്കാത്തവർക്കും എല്ലായിടങ്ങളിലും പ്രവേശനം അനുവദിച്ചിട്ടുണ്ട്. പൂർണശേഷിയിൽ ബസ് സർവ്വീസുകളും നടത്താനാകും. എന്നാൽ, മാസ്ക്ക് ധരിക്കുന്നത് ഉറപ്പാക്കണം. എല്ലാത്തരം അടഞ്ഞ, തുറന്ന സ്ഥലങ്ങളിലും വിവിധ ചടങ്ങുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഏജൻസികളും പൂർണ തോതിൽ പ്രവർത്തിച്ച് തുടങ്ങും.

സ്കൂളുകളിൽ രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞുള്ള സംവിധാനം തുടരണമോയെന്ന് അടുത്ത മന്ത്രിസഭാ യോ​ഗം തീരുമാനിക്കും. അതേസമയം, വാക്സിനേഷൻ പുർത്തിയാക്കിയവർക്ക് രാജ്യത്തേക്ക് എത്തുന്നതിന് മുമ്പും എത്തിക്കഴിഞ്ഞും ഉള്ള പിസിആർ പരിശോധന നടത്തേണ്ടതില്ല. ഹോം ക്വാറന്റൈനും ഈ വിഭാ​ഗത്തിന് ആവശ്യമില്ല. വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് രാജ്യത്ത് എത്തുന്നതിന് മുമ്പുള്ള  പിസിആർ പരിശോധന ആവശ്യമില്ല. 

എന്നാൽ, ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ നിബന്ധനയുണ്ട്. പിസിആർ പരിശോധന നടത്തി ക്വാറന്റൈൻ ഒഴിവാക്കാനും സാധിക്കും. വാക്സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള പിസിആർ നെ​ഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ഏഴ് ദിവസത്തെ ഹോം ക്വാറന്റൈൻ നിർബന്ധമാണ്. ഇതിന് ശേഷം പിസിആർ പരിശോധന നടത്തുകയും വേണമെന്നും അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News