സുരക്ഷാ പരിശോധന: കുവൈത്തിൽ 2021ൽ പിടിയിലായത് 19,478 പേർ

  • 15/02/2022

കുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാ പരിശോധന കർശനമാക്കി അധികൃതർ. വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന് 10 പേരും റെസിഡൻസി നിയമലംഘകരായ ഏഴ് പേരും ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് പേരും അറസ്റ്റിലായതായി പബ്ലിക്ക് സെക്യൂരിട്ടി സെക്ടർ അറിയിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 2021ൽ ആകെ അറസ്റ്റ് ചെയയ്പ്പെട്ടത് 19,478 പേരാണ്. ക്രിമിനൽ, സിവിൽ വാണ്ടഡ് ലിസ്റ്റിലുള്ള 3,484 പേർ, 2,583 റെസിഡൻസി നിയമലംഘകർ, ഒളിച്ചോടിയതായി റിപ്പോർട്ടുള്ള 1,041 പേർ, രേഖകളില്ലാതെ 7,301 പേർ എന്നിവരാണ് ആകെ അറസ്റ്റിലായത്.

മദ്യവുമായി ബന്ധപ്പെട്ട് 358 കേസുകൾ, മയക്കുമരുന്നുമായി പിടിക്കപ്പെട്ട 3,089 കേസുകൾ എന്നിവയാണ് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വാണ്ടഡ‍് ലിസ്റ്റിലുള്ള 1,657 വാഹനങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. 66,284 ട്രാഫിക്ക് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ക്യാപിറ്റൽ ​ഗവർണറേറ്റ് ആണ് മിസ്‍ഡെമണേർസ് കേസുകളുടെ കാര്യത്തിൽ ഒന്നാമതുള്ളത്. 4,532 കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. 3,895 കേസുകളുമായി ഹവല്ലി ​ഗവർണറേറ്റ് രണ്ടാമതുമാണ്. ക്രിമിനൽ കേസുകളുടെ കാര്യത്തിൽ ഫർവാനിയ ​ഗവർണറേറ്റാണ് ഒന്നാമത്. ജഹ്റ രണ്ടാം സ്ഥാനത്തുമാമ്. യഥാക്രമം 976, 732 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News