'എ നൈറ്റ് ഇൻ ലവ് ഓഫ് കുവൈത്ത്'; സം​ഗീത നിശയുമായി സൗദി

  • 15/02/2022

കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങളോടനുബന്ധിച്ച് സൗദി അറേബ്യയിലെ ജനറൽ അതോറിറ്റി ഫോർ എന്റർടൈൻമെന്റ് മേധാവി കൗൺസിലർ തുർക്കി അൽ ഷൈഖ്, ഈ മാസം 25ന് കുവൈത്തിനായി പ്രത്യേക സംഗീതനിശ പ്രഖ്യാപിച്ചതായി ഫെഡറേഷൻ ഓഫ് ട്രാവൽ ഏജൻസി വൃത്തങ്ങൾ വെളിപ്പെടുത്തി. ഇതോടെ ദേശീയ അവധി ദിവസങ്ങളിൽ റിയാദിലേക്കും ജിദ്ദയിലേക്കും യാത്ര ചെയ്യുന്ന പൗരന്മാരുടെ എണ്ണത്തിൽ വലിയ വർധനവ് ആണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

പ്രതിദിനം എല്ലാ എയർലൈനുകളിലുമായി ഏഴ് വിമാന സർവ്വീസുകളാണ് റിയാദിലേക്ക് നിലവിലുള്ളത്. ഈ മാസം 24നും 25നും ഇത് 30 സർവ്വീസുകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുവൈത്തിലെ പാർട്ടിയുടെ പ്രഖ്യാപനം വന്നതോടെ 20 മുതൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് വർധിച്ചിട്ടുള്ളത്. ഈ മാസം 25ന് 'എ നൈറ്റ് ഇൻ ലവ് ഓഫ് കുവൈത്ത്' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ കുവൈത്ത് പൗരന്മാരെയും റിയാദിലേക്ക് ക്ഷണിക്കുന്നതായി തുർക്കി അൽ ഷൈഖ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News