ഡോക്ടറോട് അതിക്രമം; അപലപിച്ച് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ

  • 15/02/2022

കുവൈത്ത് സിറ്റി: കുവൈത്ത് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറോട് അതിക്രമം കാണിച്ച സംഭവത്തെ അപലപിച്ച് മെഡിക്കൽ അസോസിയേഷൻ. മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗികളെ ചികിത്സിക്കുന്നതിനും ആസക്തി ചികിത്സയ്‌ക്കുമായി ഡ്യൂട്ടിയിലിരിക്കെയാണ് ഡോക്ടർക്ക് അതിക്രമം നേരിടേണ്ടി വന്നത്.  ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ വേഗത്തിലുള്ളതും നിർണായകവുമായ ഒരു കർമ്മ പദ്ധതി തയാറാക്കണമെന്ന് കുവൈത്ത് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

കുവൈത്ത് മാനസികാരോഗ്യ കേന്ദ്രത്തിന്റെ അഡ്മിനിസ്ട്രേഷന്റെ സമീപനത്തെ വിമർശിച്ച് മെഡിക്കൽ അസോസിയേഷൻ, ക്രൂരമായ ആക്രമണത്തിന് ഇരയായ ഡോക്ടർക്ക് ധാർമ്മികവും മാനസികവുമായ പിന്തുണ നൽകണമെന്നും പറഞ്ഞു. ഇത്തരം അതിക്രസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുവൈത്ത് മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യൂരിറ്റി പോയിന്റിന്റെ പ്രവർത്തന സമയം 24 മണിക്കൂറായി നീട്ടുന്നതിന് ആഭ്യന്തര മന്ത്രാലയം ഇടപെടണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News