കുവൈത്തിന്‍റെ കരുതൽ നിധി ലോകത്ത് മുന്നാം സ്ഥാനത്ത്

  • 15/02/2022

കുവൈത്ത് സിറ്റി : കുവൈത്തിന്റെ കരുതൽ നിധി ലോകത്ത് മുന്നാം സ്ഥാനത്ത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ  കുവൈത്ത് നിക്ഷേപ അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള കരുതൽ നിധി 737.94 ബില്യൻ ഡോളർ ആണെന്നു സോവറിൻ ഫണ്ട് ഇൻസ്റ്റിറ്റ്യൂട്ട് (എസ്‌ഡബ്ല്യു‌എഫ്‌ഐ) പുറത്തുവിട്ട സ്ഥിതിവിവരക്കണക്ക് വെളിപ്പെടുത്തുന്നു.1400.4 ബില്യൺ ഡോളർ ആസ്തിയുള്ള നോർവീജിയൻ ഗവൺമെന്റ് പെൻഷൻ ഫണ്ടാണ് ലോകത്തിലെ ഏറ്റവും വലിയ സോവറിൻ ഫണ്ട്. ചൈനയാണ് രണ്ടാമത്. സൗദി ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് പരമാധികാര സമ്പത്ത് ഫണ്ടുകളിൽ ആറാം സ്ഥാനത്തേക്ക് മുന്നേറി

Related News