കുവൈത്തിലെ സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം സാധാരണ നിലയിലേക്ക്

  • 15/02/2022

കുവൈത്ത് സിറ്റി : മാർച്ച് 13 മുതൽ സർക്കാർ ജീവനക്കാര്‍ ഓഫീസുകളില്‍ ഹാജരാകണമെന്ന്   സിവിൽ സർവീസ് കമ്മീഷൻ സർക്കുലർ പുറപ്പെടുവിച്ചു.നേരത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിക്കുവാന്‍ തീരുമാനം കൈകൊണ്ടത്. ഫ്ലെക്സിബിൾ വർക്ക് സംവിധാനങ്ങൾ നിർത്തലാക്കുന്നതായും പ്രവൃത്തി സമയം 7 മണിക്കൂറാക്കി പുനഃസ്ഥാപിച്ചു  മാർച്ച് 13 മുതൽ ജീവനക്കാര്‍ ഫിംഗര്‍ പ്രിന്‍റ് ചെയ്യണമെന്നും സിവിൽ സർവീസ് കമ്മീഷൻ വ്യക്തമാക്കി. 

Related News