കുവൈറ്റ് സിറ്റി : പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ 3 മാസത്തെ ജയിൽ ശിക്ഷയോ 5000 ദിനാർ പിഴയോ ലഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം. പൊതുജനം ശാരീരിക അകലം പാലിക്കാത്തതും, ആരോഗ്യമന്ത്രാലയത്തിന്റെ വൈറസ് വ്യാപനത്തിനെതിരെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും കോവിഡ് വര്‍ദ്ധനക്ക് കാരണമായെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ ശ്കതമായ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൌണ്‍ പ്രഖ്യാപിച്ചിട്ടും കൊറോണ കേസുകളില്‍ ഉണ്ടായ ഭയാനകമായ വർദ്ധനവ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ്. കുവൈത്തിൽ ഇതുവരെ 15000ഓളം കോവിഡ് രോഗ ബാധിതരും 112 മരണവും രേഖപ്പെടുത്തി, കൊറോണ ഭീഷണിയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച കര്‍ശനമായ നിയന്ത്രണങ്ങളില്‍ രാജ്യ നിവാസികള്‍ വരുത്തുന്ന അലസതയും ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കാത്തതും വ്യാപനത്തിന് കാരണമായി.
പൂർണ്ണ കർഫ്യുവിൽ രണ്ട് മണിക്കൂർ ഇടവേളയിൽ ആരോഗ്യ നിയന്ത്രണങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനറൽ സെക്യൂരിറ്റി അഫയേഴ്സ് ആഭ്യന്തര മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി വ്യക്തമാക്കി . ഈ സമയ പരിധിയിൽ ആളുകൾ പൂർണ്ണമായും ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും, ചില ഏരിയകളിൽ ഈ സമയ പരിധി ആളുകൾക്ക് കൂട്ടം ചേരാനും ഒത്തു ചേർന്ന് സംസാരിക്കാനും ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?