ഇന്ത്യൻ അംബാസഡർ കുവൈത്ത് പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു.

  • 15/02/2022

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ  സിബി ജോര്‍ജ്ജ്   കുവൈത്ത്  ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമിലുള്ള  ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങളും ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് സാലിഹ് അൽ സബാഹ്, ആക്ടിംഗ് ഡിഫൻസ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഫഹദ് ജാബർ അൽ അലി അൽ സബാഹ്, അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ ഷമായേൽ അഹമ്മദ് അൽ ഖാലിദ് അൽ സബാഹ് എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News