മോസ്ക്കുകളിലെ പ്രവേശനം; വാക്സിനേഷൻ നിർബന്ധമല്ല

  • 16/02/2022

കുവൈത്ത് സിറ്റി: രാജ്യത്ത് മോസ്ക്കുകളിൽ പ്രവേശിക്കുന്നതിന് വാക്സിൻ സ്വീകരിച്ചവരായിരിക്കണം എന്ന നിബന്ധനയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് വാക്സിൻ സ്വീകരിക്കാത്തവർക്കും മോസ്ക്കുകളിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും അനുമതിയുണ്ട്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചപ്പോൾ മോസ്ക്കുകളിലെ പ്രവേശനം സംബന്ധിച്ച് അവ്യക്തത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ വൃത്തങ്ങൾ കാര്യങ്ങൾ വ്യക്തമാക്കിയത്. 

പ്രാർത്ഥിക്കാൻ മോസ്ക്കുകളിൽ വരുന്നവർ പ്രത്യേകം കാർപ്പറ്റുകൾ കൊണ്ട് വരികയും ആരോ​ഗ്യ മുൻകരുതലുകൾ കൃത്യമായി പാലിക്കുകയും ചെയ്യണമെന്നുള്ളതാണ് വ്യവസ്ഥ. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിന് അവഖാഫ് ആൻജ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. മോസ്ക്കുകളിലെ പ്രവേശനം സംബന്ധിച്ച് അവഖാഫ് മന്ത്രാലയം ഒരു പ്രസ്താവന പുറപ്പെടുവിക്കുമെന്നും വാക്സിനേഷന്റെ ആവശ്യകത അതിൽ ഉൾപ്പെടില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News