കുവൈത്തിൽ പൂർണ തോതിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു

  • 16/02/2022

കുവൈത്ത് സിറ്റി: ആരോ​ഗ്യ മന്ത്രാലയം അനമുതി നൽകിയതോടെ രണ്ടാം സെമസ്റ്ററിന്റെ തു‌ടക്കത്തിൽ പൂർണ തോതിൽ സ്കൂളുകളുടെ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള സാധ്യതകൾ തെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയം അതിന്റെ വിവിധ സെക്ടറുകളുമായി ഈ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയാണ്. ദേശീയ അവധി ദിനങ്ങൾക്ക് മുമ്പായി വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദ്‍ഹാഫിന്റെ അധ്യക്ഷതയിൽ ചേരുന്ന യോ​​ഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

യോ​ഗം സംബന്ധിച്ച് നിലവിൽ അറിയിപ്പുകൾ ഒന്നും വന്നിട്ടില്ലെങ്കിലും ഈ ആഴ്ച തന്നെയുണ്ടാകുമെന്ന വിവരങ്ങളാണ് വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്. സ്കൂളുകളിൽ രണ്ട് ​ഗ്രൂപ്പുകളായി തിരിഞ്ഞുള്ള സംവിധാനം തുടരണമോയെന്ന കാര്യത്തിൽ ഉൾപ്പെടെ ഉടൻ തീരുമാനമുണ്ടാകും. ഈ വിഷയത്തിൽ ആവശ്യത്തിന് സമയമില്ല എന്നുള്ള വെല്ലുവിളിയാണ് നേരിടുന്നത്. പൂർണ തോതിലുള്ള പ്രവർത്തനങ്ങളിലേക്ക് മാറുന്നതിന് മുമ്പ് മന്ത്രാലയത്തിന് ചില നടപടിക്രമങ്ങൾ ഉറപ്പാക്കേണ്ടി വരുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News