സാൽമിയയിൽ വിദേശി കൊല്ലപ്പെട്ടു; പ്രതി പിടിയില്‍

  • 16/02/2022

കുവൈത്ത് സിറ്റി : സാൽമിയയിൽ  പ്രവാസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഈജിപ്ഷ്യൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട്.മൃതദേഹത്തിനു അടുത്തായി  ഒരു കത്തിയും ഉണ്ടായിരുന്നു. ഗ്രൗണ്ടില്‍ കൂട്ടം കൂടി നിന്ന ആളുകൾ തമ്മിലുള്ള വഴക്കാണ് ഈജിപ്ഷ്യൻ പ്രവാസിയുടെ മരണത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. പ്രതികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. തുടര്‍ നടപടികള്‍ക്കായി പ്രതികളെ പ്രോസിക്യൂഷന് കൈമാറി. 

Related News