കുവൈത്തില്‍ നിന്ന് പ്രവാസികളുടെ പണമയക്കൽ കൂടയതായി കുവൈത്ത് സെൻട്രൽ ബാങ്ക്

  • 16/02/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ഒമ്പത്  മാസത്തിനിടെ കുവൈത്തില്‍  നിന്ന് നാട്ടിലേയ്ക്ക് പ്രവാസികളുടെ പണമയക്കൽ കൂടിയതായി കണക്ക്. കുവൈത്ത് സെൻട്രൽ ബാങ്ക് പുറത്തുവിട്ട സ്ഥിതി വിവര കണക്ക് പ്രകാരം 2021 ൽ ആദ്യ ഒമ്പത് മാസത്തെ കണക്ക് പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്  പ്രവാസികളുടെ പണമയക്കലിൽ  8.5 ശതമാനത്തിന്റെ വർധനയുണ്ടായതായി പറയുന്നു.  2021 ന്‍റെ  ആദ്യ പാദത്തിൽ പ്രവാസികൾ അയച്ചത് 1.36 ബില്യൺ ദിനാറും രണ്ടാം പാദത്തിൽ 1.39 ബില്യൺ ദിനാറും കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ ഏകദേശം 1.36 ബില്യൺ ദിനാറുമാണ് നാട്ടിലേക്ക് അയച്ചത്. കോവിഡ് മൂലം യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും  പ്രവാസികള്‍ അവരുടെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാത്തതുമാണ് ഇക്കാലയളവിൽ പ്രവാസികൾ അയക്കുന്ന തുക വർധിക്കാൻ കാരണമെന്ന് കരുതപ്പെടുന്നു. 

Related News