പോലിസ് ഉദ്യോഗസ്ഥനെ കൊല്ലാൻ ശ്രമം; പ്രതിയെ തിരയുന്നു

  • 16/02/2022

കുവൈത്ത് സിറ്റി : നിരവധി കേസുകളില്‍ പ്രതിയായ അറബ് വംശജനെ  പിടികൂടാനുള്ള ശ്രമത്തില്‍ പോലിസ്  ഉദ്യോഗസ്ഥനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു.സുരക്ഷാ പരിശോധനയില്‍  അമിതവേഗതയില്‍ പോയ വാഹനത്തെ പിന്തുടരുന്നതിനടെയാണ് ആക്രമണം ഉണ്ടായത്.  ഇയാള്‍ സ്‌റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണെന്നും പോലിസ് പറഞ്ഞു. കൂടുതല്‍ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു. 

Related News