ഷുവൈക്കിലെ 91 വർക്ക് ഷോപ്പുകളിലെയും ​ഗാരേജുകളിലെയും വൈദ്യുതി വിച്ഛേദിച്ചു

  • 16/02/2022

കുവൈത്ത് സിറ്റി: ക്യാപിറ്റൽ  ​ഗവർണറേറ്റിൽ ഒരുതരത്തിലുള്ള നിയമലംഘനങ്ങളും അനുവദിക്കില്ലെന്ന് ആവർത്തിച്ച് ​ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ്. ​ഗവർണയിന്റെ മേൽനോട്ടത്തിൽ  ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗ്, ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്ലാനിംഗ് ആൻഡ് റിസർച്ച് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖാലിദ് മഹ്മൂദ് തു‌ടങ്ങി വിവിധ സർക്കാർ ഏജൻസികൾ സംയുക്തമായി പരിശോധന ന‌ടത്തി. പരിശോധന ക്യാമ്പയിനിൽ നിരവധി നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 

ഷുവൈക്കിലെ 91 വർക്ക് ഷോപ്പുകളിലെയും ​ഗാരേജുകളിലെയും വൈദ്യുതി വിച്ഛേദിച്ചപ്പോൾ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച പത്ത് തൊഴിലാളികൾ അറസ്റ്റിലായി. റെസിഡൻസി നിയമലംഘകരായ 44 പേരെയാണ് പിടികൂടിയത്. ട്രാഫിക്ക് വിഭാ​ഗത്തിൽ 646 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ മോഷണം പോയ കാറും കണ്ടെത്താനായി. പൊതുസ്ഥലത്ത് അശ്രദ്ധമായി പാർക്കിം​ഗ് നടത്തിയത് ഉൾപ്പെടെ 917 നോട്ടീസുകാളാണ് ആകെ പതിപ്പിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News