റിയൽ എസ്റ്റേറ്റ്, റെസിഡൻസി നിയമങ്ങളിൽ കുവൈത്ത് ഭേദ​ഗതി കൊണ്ടുവരുന്നു

  • 16/02/2022

കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് നിക്ഷേപ യൂണിറ്റുകളുടെ വിദേശ ഉടമസ്ഥത നിരോധിക്കുന്നതിൽ ഭേദഗതികൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങൾ വെളിപ്പെടുത്തി. കൊവിഡ് 19 മഹാമാരി മൂലം യൂണിറ്റുകൾക്കുണ്ടായ 300 മില്യൺ കുവൈത്ത് ദിനാർ മൂല്യം വരുന്ന നഷ്ടം ലഘൂകരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പ്രവാസികൾക്കുള്ള റെസിഡൻസി നിയമത്തിലും ഭേദഗതി വരുത്തിയേക്കുമെന്ന് വൃത്തങ്ങൾ വിശദീകരിച്ചു. ഈ ഭേദഗതികൾ നിലവിൽ വന്നാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ വീണ്ടെടുക്കൽ കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കടുത്ത പ്രതിസന്ധി നേരിടുന്ന റിയൽ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപ യൂണിറ്റുകളുടെ നില ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്  അന്താരാഷ്ട്ര പങ്കാളിത്തത്തോടെ നിരവധി സർക്കാർ പഠനങ്ങൾ വന്നിട്ടുണ്ട്. ഒരു പൊതു റിയൽ എസ്റ്റേറ്റ് അതോറിറ്റി അടിയന്തരമായി സ്ഥാപിക്കേണ്ടത് ആവശ്യകതയായി മാറിയിട്ടുണ്ട്. ചരിത്രപരമായി തദ്ദേശീയരും വിദേശികളുമായ നിക്ഷേപകർക്ക് ലഭ്യമായ നിക്ഷേപ ഓപ്ഷനുകളിൽ രണ്ടാം സ്ഥാനത്താണ് റിയൽ എസ്റ്റേറ്റ് മേഖലയുള്ളത്. 

പ്രവാസികളുടെ റെസിഡൻസി നിയമത്തിലെ ഭേദഗതികൾ നിയമനിർമ്മാണവും നിക്ഷേപകനെ ആകർഷിക്കുന്നതുമായിരിക്കണമെന്ന് വൃത്തങ്ങൾ ഊന്നി പറഞ്ഞു.  വരും കാലയളവിൽ നിക്ഷേപ റിയൽ എസ്റ്റേറ്റ് മേഖല സുരക്ഷിതമാക്കാൻ ഈ ഭേദഗതികൾ സഹായിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News