യാത്രകൾക്ക് ഇളവ് നൽകിയ തീരുമാനം; റിസർവേഷനുകൾ കുതിച്ചുയർന്നു

  • 17/02/2022

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണൾക്കും യാത്രകൾക്കും ഇളന് നൽകാനുള്ള മന്ത്രിസഭാ തീരുമാനം വന്നതോടെ വിമാന ടിക്കറ്റ് റിസർവേഷനുകൾ 88 ശതമാനം വർധിച്ചതായി ട്രാവൽ ആൻഡ് ടൂറിസം വിഭാ​ഗം അറിയിച്ചു. ഫെബ്രുവരി 20 മുതലുള്ള വിമാന ടിക്കറ്റിനാണ് ആവശ്യകത വർധിച്ചിട്ടുള്ളത്. ദേശീയ അവധി ദിനങ്ങൾ നീട്ടാനുള്ള തീരുമാനം കൂടെ വന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളിൽ നിന്ന് വിമാന സർവ്വീസുകൾക്ക് വൻ തോതിൽ ഡിമാൻഡ് ഉയർന്നു.

ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ ദിവസങ്ങളിൽ വിറ്റുപോയ മൊത്തം യാത്രാ ടിക്കറ്റുകളുടെ എണ്ണം ഏകദേശം 222,000 ടിക്കറ്റുകളാണ്. കഴിഞ്ഞ വർഷം ഇതേസമയവുമായി താരതമ്യം ചെയ്യുമ്പോൾ  ​ഗണ്യമായ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനുവരി മാസത്തെ ടിക്കറ്റ് വിൽപ്പനയുടെ മൂല്യം ഏകദേശം 17.5 മില്യൺ ദിനാർ ആണെന്നും ട്രാവൽ ആൻഡ് ടൂറിസം വിഭാ​ഗം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News