കുട്ടികളുടെ വാക്സിനേഷൻ അതിവേ​ഗം മുന്നോട്ട്; പ്രതിരോധശേഷി ഉറപ്പാക്കാൻ ക്യാമ്പയിൻ

  • 17/02/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുകയും എല്ലാം തുറന്ന് കൊടുക്കുന്ന അവസ്ഥയിലും രാജ്യത്തെ ആരോ​ഗ്യ സാഹചര്യങ്ങൾ മെച്ചപ്പെടുമെന്ന് വിലയിരുത്തൽ. പ്രതിദിന കൊവിഡ് കണക്കുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും നിലവിൽ കുറയുന്നുണ്ട്. നിയന്ത്രണങ്ങളിലെ ഇളവിനൊപ്പം കൊവിഡ് വാക്സിനേഷനായി ദേശീയ ക്യാമ്പയിനും ആരോ​ഗ്യ മന്ത്രലായം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയിരുന്നു. സാമൂഹ്യ പ്രതിരോധശേഷി ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.

അതേസമയം, അഞ്ച് മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ട് പോവുകയാണ്. വിട്ടുമാറാത്ത രോ​ഗമുള്ളവർക്കും ഹൈ റിസ്ക്ക് കാറ്റ​ഗറിയിൽ ഉള്ളവർക്കുമാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. വാക്സിൻ എല്ലാവർക്കും നൽകുന്നതിനുള്ള നടപടികൾ അടുത്ത് തന്നെ ആരംഭിക്കും. വാക്സിൻ എടുക്കുന്നതിനുള്ള അപ്പോയിൻമെന്റുകൾ മാതാപിതാക്കൾക്ക് ഫോണിൽ സന്ദേശമായി ലഭിക്കും. ഇന്നലെ മാത്രം ഈ വിഭാ​ഗത്തിലെ 300 കുട്ടികൾ വാക്സിൻ സ്വീകരിച്ചുവെന്നാണ് കണക്കുകൾ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News