കുവൈത്തിന്റെ ദേശീയ ദിനാഘോഷങ്ങൾ മാർച്ച് 31 വരെ

  • 17/02/2022

കുവൈത്ത് സിറ്റി: ദേശീയ അവധി ദിനങ്ങളുടെ ആഘോഷ പരിപാടികകൾ മാർച്ച് 31 വരെ നീട്ടിയതായി ദേശീയ അവധി ദിനങ്ങളുടെ ആഘോഷത്തിനുള്ള സ്ഥിരം ദേശീയ സമിതി പ്രഖ്യാപിച്ചു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ മന്ത്രിസഭാ നടപടിയെ തുടർന്നാണ് ആഘോഷങ്ങൾ വീണ്ടും നീട്ടിയത്. 2022ലെ ദേശീയ അവധി ദിനങ്ങൾ സ്വർഗം നമുക്കെല്ലാവർക്കും വേണ്ടിയുള്ളതാണ് എന്ന മുദ്രാവാക്യത്തിൽ ആഘോഷിക്കുന്നതിനാണ് തീരുമാനമായിട്ടുള്ളത്. 

61-ാമത് ദേശീയ ദിനത്തിന്റെ ആഘോഷങ്ങളുടെ പരിപാടികളും പ്രവർത്തനങ്ങളും വിപുലമാക്കാൻ തന്നെയാണ് ആഘോഷ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. കുവൈത്തിലെ ഓരോ പൗരന്മാർക്കും സന്തോഷവും അഭിമാനവും നൽകാൻ ആഘോഷങ്ങൾക്ക് സാധിക്കണം. അതുകൊണ്ടാണ് ദേശീയ ദിനവും 31-ാം വിമോചന ദിനവും കാര്യമായി ആഘോഷിക്കാനുള്ള തീരുമാനം എടുത്തത്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കുവൈത്തിലെ എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു.

Related News