ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ ആഹ്വാനം; മഹാമാരി അവസാനിച്ചെന്ന് കരുതരുതെന്ന് ആരോ​ഗ്യ മന്ത്രാലയം

  • 17/02/2022

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധികളിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്ന സാഹചര്യത്തിലും ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് വിട്ടുവീഴ്ച പാടില്ലെന്ന നിർദേശിച്ച് ആരോ​ഗ്യ മന്ത്രാലയം. അടഞ്ഞ സ്ഥലങ്ങളിൽ ഉൾപ്പെടെ എല്ലാവരും ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. മാർച്ച് അവസാനത്തോടെ കൊവി‍ഡ‍് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ച പൗരന്മാരുടെയും താമസക്കാരുടെയും എണ്ണം ഒരു മില്യൺ കവിയുമെന്നാണ് ആരോ​ഗ്യ വിഭാ​ഗം പ്രതീക്ഷിക്കുന്നത്. 

ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം  കൊവി‍ഡ‍് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ച പൗരന്മാരുടെയും താമസക്കാരുടെയും എണ്ണം 830,000 ആയിട്ടുണ്ട്. അതേസമയം, രാജ്യത്ത് രണ്ട് ഡോസ് കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവരുടെ എണ്ണം 3,270,000 ആയി. അതയാത് ജനസംഖ്യയുടെ 83.4 ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്. ഇതുവരെ ഒരു ഡ‍ോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 3,380,500 ആണ്. ജനസംഖ്യയുടെ 86.2 ശതമാനമാണ് ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News