ഭിന്നലിംഗക്കാരെ അനുകരിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമം കുവൈറ്റ് ഭരണഘടനാ കോടതി റദ്ദാക്കി

  • 17/02/2022

കുവൈത്ത് സിറ്റി : ഭിന്നലിംഗക്കാരെ അനുകരിക്കുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമം കുവൈറ്റ് ഭരണഘടനാ കോടതി റദ്ദാക്കിയതായി  വാർത്താ ഏജൻസിയായ  എഎഫ്‌പി റിപ്പോർട്ട്  ചെയ്തു. 2007 ലാണ് കുവൈത്ത് പാർലമെന്റ്  ശിക്ഷാ നിയമത്തിലെ 198 ആർട്ടിക്കിൾ  ഭേദഗതി ചെയ്ത് ഭിന്നലിംഗക്കാരെ അനുകരിക്കുന്നത് നിയമ വിരുദ്ധമാക്കിയത് .ഇത്തരത്തിലുള്ള കുറ്റത്തിന് നേരത്തെ ഒരു വർഷം വരെ തടവും പിഴയും ലഭിക്കും. എന്നാൽ കഴിഞ്ഞ ദിവസത്തെ  കോടതിവിധി ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ച് നിയമ വിദഗ്ദര്‍ രംഗത്ത് വന്നു. അതേസമയം രാജ്യത്തെ ശിക്ഷാ നിയമ പ്രകാരം വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങള്‍ ഇപ്പോഴും കുറ്റകരമാണെന്നും പുരുഷന്മാർ തമ്മിലുള്ള സമ്മതത്തോടെയുള്ള സ്വവർഗ ബന്ധങ്ങള്‍ ഏഴ് വർഷം വരെ തടവിന് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

Related News