'നെഹ്റുവിന്റെ ഇന്ത്യ'; സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ കേന്ദ്ര സർക്കാർ

  • 17/02/2022

ന്യൂഡൽഹി: സിംഗപ്പൂർ പ്രധാനമന്ത്രിയുടെ 'നെഹ്റുവിന്റെ ഇന്ത്യ' പരാമർശത്തിനെതിരെ പ്രതിഷേധവുമായി കേന്ദ്ര സർക്കാർ. സിംഗപ്പൂർ പ്രധാനമന്ത്രിയുടെ പരാമർശം അനുചിതമാണെന്ന് വ്യക്തമാക്കിയ കേന്ദ്ര സർക്കാർ സിങ്കപ്പൂർ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.  

സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീൻ ലൂങ് പാർലമെന്റിലെ സംവാദത്തിനിടെ നടത്തിയ പരാമർശങ്ങളാണ് ഇന്ത്യയുടെ എതിർപ്പിന് കാരണമായത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പാർലമെന്റിലെ പകുതിയോളം എം.പിമാർക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്ന നാടായി 'നെഹ്രുവിന്റെ ഇന്ത്യ' മാറിയിരിക്കുന്നു എന്നായിരുന്നു ലീ സീൻ ലൂങിന്റെ പരാമർശം. ജനാധിപത്യം എങ്ങനെ പ്രവർത്തിക്കണം എന്ന വിഷയത്തിലായിരുന്നു സിങ്കപ്പൂർ പാർലമെന്റിലെ ചർച്ച. 

മിക്ക ജനാധിപത്യ രാജ്യങ്ങളും സ്ഥാപിക്കപ്പെടുന്നത് മഹത്തായ ആശയങ്ങളെ അടിസ്ഥാനമാക്കിയാണെന്നും എന്നാൽ രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി അവ ആ ആശയങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണെന്നും ലീ സീൻ ലൂങ് പറഞ്ഞു. മിക്ക രാഷ്ട്രീയ സംവിധാനങ്ങളും അവയുടെ സ്ഥാപകർക്ക് തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മാറിപ്പോയെന്നും ലീ സീൻ ലൂങ് പറഞ്ഞിരുന്നു.

Related News