കുവൈത്തിവത്കരണം: സർക്കാർ മേഖലയിൽ പ്രവാസികളുടെ എണ്ണം കുറഞ്ഞു

  • 18/02/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിക്കാലത്ത് രാജ്യത്തെ തൊഴിൽ വിപണിയിൽ നിന്ന് ഏറ്റവും കൂ‌ടുതൽ നഷ്ടമായത് ഇന്ത്യൻ- ഈജിപ്ഷ്യൻ തൊഴിലാളികളെ ആണെന്ന് സ്റ്റാറ്റിസ്റ്റിക്സ് സെൻട്രൽ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ. കുവൈത്തിൽ ഇന്ത്യക്കാരുടെ എണ്ണത്തിൽ 16.1 ശതമാനത്തിന്റെ കുറവും ഈജിപ്ഷ്യൻ തൊഴിലാളികളുടെ കാര്യത്തിൽ 9.8 ശതമാനം കുറവുമാണ് വന്നിട്ടുള്ളത്. അതേസമയം, രാജ്യത്തെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം വർധിച്ചിട്ടുണ്ട്.

പ്രവാസികൾ കൂടുതലായി രാജ്യത്ത് നിന്ന് പോയതോടെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികൾ 76.6 ശതമാനത്തിൽ നിന്ന് 78.3 ശതമാനമായി ഉയർന്നു. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളുടെ എണ്ണം 4.3 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കുവൈത്തിൽ നിന്ന് 146,949 പ്രവാസികൾ രാജ്യം ഉപേക്ഷിച്ച് പോയതായാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. 

കുവൈത്തി തൊഴിൽ വിപണിയിലെ പ്രവാസികളുടെ എണ്ണം 2020ൽ 81.5 ശതമാനം ആയിരുന്നു. ഇത് കഴിഞ്ഞ വർഷം 78.9 ശതമാനമായി കുറഞ്ഞു. 2021 മാർച്ച് അവസാനം വരെയുള്ള കണക്ക് പ്രകാരം ആകെ പ്രവാസി തൊഴിലാളികൾ 9.3 ശതമാനം കുറഞ്ഞ് 1,947,497ലേക്ക് എത്തി. 2020 മാർച്ചിൽ ഇത് 198,666 ആയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News