വാക്സിൻ സ്വീകരിക്കാത്ത പൗരന്മാർക്ക് 45 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

  • 18/02/2022

കുവൈത്ത് സിറ്റി: കൊവി‍ഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിന്റെ ഭാ​ഗമായി വാക്സിൻ സ്വീകരിക്കാത്ത പൗരന്മാർക്ക് രാജ്യത്തിന് പുറത്തേക്ക് ഞായറാഴ്ച് മുതൽ യാത്ര ചെയ്യാം. വാക്സിൻ സ്വീകരിച്ചില്ലെങ്കിലും യാത്ര അനുവദിക്കുന്ന ഏകദേശം 45 രാജ്യങ്ങളാണ് ഉള്ളതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ രാജ്യങ്ങൾ മിക്കവയും പിസിആർ പരിശോധന നടത്തണമെന്ന നിബന്ധന മാത്രമാണ് മുന്നോട്ട് വയ്ക്കുന്നതെന്ന് കുവൈത്ത് എംബസി വൃത്തങ്ങൾ വ്യക്തമാക്കി.

ചില രാജ്യങ്ങൾ ക്വാറന്റൈൻ വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുള്ളപ്പോൾ ചില രാജ്യങ്ങളിൽ നിബന്ധനകൾ ഒന്നുമില്ല. അതേസമയം, വാക്സിൻ സ്വീകരിക്കാത്തവർക്ക് രാജ്യത്തേക്കുള്ള പ്രവേശനം പൗരന്മാർക്ക് മാത്രമായി  പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന്  കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈനുകൾക്കും  സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ  സർക്കുലർ നൽകിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News