ദേശീയ അവധി ദിനങ്ങൾ; ക്യാമ്പുകകൾക്കും ഫാമുകൾക്കും ആവശ്യക്കാരേറെ

  • 18/02/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ദേശീയ അവധി ദിനങ്ങൾ അടുക്കുന്നതോടെ ഫാമുകളിലും ക്യാമ്പുകളിലും വിശ്രമകേന്ദ്രങ്ങളിലും റിസർവേഷൻ 100 ശതമാനം വർധിച്ചു. ആവശ്യകത കൂടിയതോടെ ഫാമുകളുടെയും ക്യാമ്പുകളുടെയുമെല്ലാം നിരക്ക് വൻ തോതിൽ കൂടിയിട്ടുണ്ട്. നീണ്ട അവധിക്കാലം ലഭിച്ചതിനൊപ്പം ആരോഗ്യ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും വിവിധ പരിപാടികൾ നടത്തുന്നതിനുള്ള അനുമതി ലഭിച്ചതോടെയുമാണ് ആവശ്യക്കാരുടെ എണ്ണം വർധിച്ചത്. 

ചില ക്യാമ്പുകളിൽ മൂന്ന് ദിവസത്തേക്കുള്ള നിരക്ക് 150 മുതൽ 300 ദിനാർ വരെയാണ്. ഈ കാലയളവിൽ ഒരു ദിവസം ഫാമിനുള്ളിലെ റിസർവേഷന് 80 മുതൽ 120 ദിനാർ വരെയാണ് ഈടാക്കുന്നത്. ദേശീയ, വിമോചന ദിനങ്ങളിൽ ക്യാമ്പുകളുടെ നിരക്ക് 180 മുതൽ 350 ദിനാർ വരെയായി ഉയർന്നിട്ടുണ്ട്. അതേസമയത്ത് ഈ ദിവസങ്ങളിൽ ഫാമുകളുടെ നിരക്ക് 150 മുതൽ 200 ദിനാർ വരെയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News