അനധികൃത മദ്യ നിര്‍മ്മാണം; നാല് ഏഷ്യക്കാർ അറസ്റ്റിൽ

  • 18/02/2022

കുവൈത്ത് സിറ്റി : അഹമ്മദി ഗവർണറേറ്റിൽ നടന്ന സുരക്ഷാ പരിശോധനയില്‍ അനധികൃതമായി മദ്യം നിര്‍മ്മാണം നടത്തിയ നാല് ഏഷ്യക്കാരെ പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വില്‍പ്പനക്കായി തയ്യാറാക്കി വെച്ച 1,500 ളം മദ്യ കുപ്പികള്‍ പിടിച്ചെടുത്തു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. മദ്യം നിർമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും വസ്തുക്കളും പോലിസ് പിടിച്ചെടുത്തു. പിടികൂടിയവരെ ഉടന്‍ നാട് കടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Related News