വ്യാപക സുരക്ഷാ പരിശോധന; നിരവധിപേര്‍ പിടിയില്‍

  • 18/02/2022

കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം അർദിയ മേഖലയിൽ നടന്ന സുരക്ഷാ പരിശോധനയില്‍ 692 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കിയ സുരക്ഷാ കാമ്പെയ്‌നിൽ ഡ്രൈവിംഗ് ലൈസൻസില്ലാതെ വാഹനമോടിച്ച പ്രായപൂർത്തിയാകാത്ത 7 പേർ ഉൾപ്പെടെ 12 പേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലൈസൻസില്ലാതെ വാഹനമോടിച്ച സ്വദേശികളായ മൂന്നു യുവതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. താമസ നിയമലംഘനത്തിന് രണ്ട് വിദേശികളും അറസ്റ്റിലായി. വരും ദിവസങ്ങളിൽ രാജ്യത്തിന്‍റെ മറ്റ് മേഖലകളിലും സമാനമായ പരിശോധനകള്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News