പ്രതിരോധ മന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും രാജി അമീര്‍ സ്വീകരിച്ചു.

  • 18/02/2022

കുവൈത്ത്‌ സിറ്റി :ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽ സബാഹിന്‍റെയും ആഭ്യന്തരമന്ത്രി ഷെയ്ഖ് അഹമദ്‌ അൽ മൻസൂർ അൽ സബാഹിന്‍റെയും രാജി അമീര്‍ സ്വീകരിച്ചതായി സര്‍ക്കാര്‍ ഔദ്യോഗിക വക്താവ് താരിഖ് അൽ മുസാറം അറിയിച്ചു.കഴിഞ്ഞ ദിവസമാണ് പ്രധാന മന്ത്രി ഷൈഖ്‌ സബാഹ്‌ അൽ ഖാലിദ്‌ അൽ സബാഹിന് ഇരുവരും രാജി സമർപ്പിച്ചത്.

വിദേശകാര്യ മന്ത്രിയും ക്യാബിനറ്റ് കാര്യ മന്ത്രിയുമായ ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹിനെ പ്രതിരോധ മന്ത്രിയായി ചുമതലപ്പെടുത്താൻ അമീരി ഉത്തരവ് പുറപ്പെടുവിച്ചതായി സര്‍ക്കാര്‍ ട്വിറ്ററിലൂടെ അറിയിച്ചു.മന്ത്രിമാര്‍ക്കെതിരെ പാര്‍ലിമെന്റില്‍ നിരന്തരം കുറ്റ വിചാരണകള്‍ കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ് മന്ത്രിമാര്‍ രാജിവച്ചതെന്നാണ് സൂചനകള്‍. 

Related News