സ്പോൺസറെ തട്ടിപ്പിനിരയാക്കി ആഡംബര ജീവിതം; ഇന്ത്യക്കാരൻ അറസ്റ്റിൽ

  • 18/02/2022


കുവൈത്ത് സിറ്റി: സ്പോൺസറെ തട്ടിപ്പിനിരയാക്കി പണം കവർന്ന കേസിൽ ഇന്ത്യൻ ഡ്രൈവർ അറസ്റ്റിൽ. സ്പോൺസറായ ബിസിനസുകാരനെ തട്ടിപ്പിനിരയാക്കി ആഡംബര ജീവിതം നയിക്കുന്നതിനിടയിലാണ് ഇന്ത്യൻ പൗരനായ രാജു എന്നയാൾ പിടിയിലായത്. തട്ടിപ്പിന് ഇരയായ ബിസിനസുകാരന്റെ സഹോദരന്മാരായ രണ്ട് കുവൈത്തി പൗരന്മാരാണ് അധികൃതർക്ക് പരാതി നൽകിയത്. തങ്ങളുടെ സഹോദരന്റെ സ്വഭാവത്തിൽ അടുത്ത കാലത്തമായി വലിയ മാറ്റങ്ങളാണ് കാണുന്നതെന്നായിരുന്നു ഇവരുടെ പരാതി.

തന്റെ ഡ്രൈവറായ രാജുവിനെ എല്ലാ കാര്യത്തിനും സഹോദരൻ അനുസരിക്കുകയാണ്. പ്രതിമാസം രാജുവിന് 150 ദിനാർ ആണ് ശമ്പളം. എന്നാൽ, അടുത്ത കാലത്ത് ഇയാൾ വലിയ ആഡംബരത്തിലാണ് ജീവിക്കുന്നതെന്നും പരാതിയിൽ പറയുന്നു. പ്രധാന എയർലൈൻസിന്റെ ഫസ്റ്റ് ക്ലാസിൽ രാജു യാത്ര ചെയ്തതും ഉപയോ​ഗിക്കുന്ന ഉയർന്ന വിലയുള്ള വസ്ത്രങ്ങളെ കുറിച്ചുമെല്ലാം പരാതിയിൽ കൃത്യമായി വ്യക്തമാക്കിയിരുന്നു. തുടർന്ന് ഡ്രൈവറെ സെക്യൂരിട്ടി വിഭാ​ഗം പിന്തുടരുകയും ഇടപാടുകൾ നിരീക്ഷിക്കുകയും ചെയ്തു.

സ്വദേശത്ത് നിന്ന് തന്നെയുള്ള ഒരു കപടമന്ത്രിവാദിയുടെ സഹായം ഇയാൾക്ക് ലഭിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് രാജുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ സ്പോൺസറിൽ നിന്ന് പണം മോഷ്ടിച്ചത് അടക്കമുള്ള  കാര്യങ്ങൾ ഇയാൾ സമ്മതിച്ചു. വർഷങ്ങളായി ഇത് എന്റെ ഡ്രൈവറാണ്, എന്റെ കുട്ടികളെപ്പോലെ തന്നെ, എനിക്ക് അവനിൽ നിന്ന് ഒന്നും ആവശ്യമില്ല എന്ന് പറഞ്ഞ് ബിസിനസുകാരൻ അധികൃതർക്ക് മുന്നിൽ ബോധരഹിതനായെന്നും റിപ്പോർട്ടിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News