അർദിയ ഇൻഡസ്ട്രിയൽ പ്രദേശത്ത് പരിശോധന; നിരവധി നിയമലസംഘനങ്ങൾ കണ്ടെത്തി

  • 18/02/2022

കുവൈത്ത് സിറ്റി: അർദിയ ഇൻഡസ്ട്രിയൽ പ്രദേശത്ത് കർശന പരിശോധന നടത്തി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ട്രാഫിക്ക് വിഭാ​ഗം. മാൻപവർ അതോറിറ്റി അടക്കം ഉൾപ്പെടുന്ന സംയുക്ത കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അഞ്ച് മണിക്കൂർ കൊണ്ട് 692 കടുത്ത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 362 നിയമലംഘനങ്ങൾ മാൻപവർ അതോറിറ്റിയുടെ വിദ്യാഭ്യാസ വിഭാ​ഗവും 330 നിയമലംഘനങ്ങൾ അതോറിറ്റിയുടെ കോ-ഓർഡിനേഷൻ വിഭാ​ഗവുമായി കണ്ടെത്തിയത്.

ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത 12 പേരാണ് അറസ്റ്റിലായത്. ഇവരിൽ ഏഴ് പേരും കുവൈത്തികളാണ്. രണ്ട് പ്രവാസികളും അറസ്റ്റിലായിട്ടുണ്ട്. ഒരാൾ  റെസിഡൻസി നിയമം ലംഘിച്ചതിന് മറ്റൊരാൾ ഒളിച്ചോടിയതിന് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നതുമാണ്. അൽ-അർദിയ ഇൻഡസ്ട്രിയൽ ഏരിയ നിരവധി നിയമലംഘനങ്ങൾ നടക്കുന്ന വലിയ തോതിൽ ​ഗതാ​ഗതം നടക്കുന്ന പ്രദേശമാണ്. ഈ സാഹചര്യത്തിലാണ് പരിശോധന നട‌ത്തിയതെന്ന് അധികൃതർ അറിയിച്ചു.

Related News