60 വയസ് പിന്നിട്ട 68,000 പ്രവാസികൾ കുവൈത്തിൽ ജോലി ചെയ്യുന്നതായി കണക്കുകൾ

  • 19/02/2022

കുവൈത്ത് സിറ്റി: പൊതു, സ്വകാര്യ മേഖലകളിലായി രാജ്യത്ത് 60 വയസ് പിന്നിട്ട 68,000 പ്രവാസികൾ ജോലി ചെയ്യുന്നതായി കണക്കുകൾ. ഇതിൽ 60നും 64നും ഇടയിൽ പ്രായമുള്ള 40,380 പേരാണ് ഉള്ളത്. 65 വയസ് പിന്നിട്ട 27,600 പ്രവാസികളും കുവൈത്തിൽ ജോലി ചെയ്യുന്നുണ്ട്. 60 വയസ് പിന്നിട്ട 5040 പേരാണ് സർക്കാർ മേഖലയിൽ തൊഴിൽ ചെയ്യുന്നത്. 

ഇതിൽ 60നും 64നും ഇടയിൽ പ്രായമുള്ള 3,643 പേരുണ്ട്. 65ന് മുകളിൽ പ്രായമുള്ള 1,397 പേരുമാണുള്ളത്. 60 വയസ് പിന്നിട്ട ഏകദേശം 63,000 പേരാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 36,700 പേർ 60നും 64നും ഇടയിൽ പ്രായമുള്ളവരാണ്. 26,200 പേരാണ് 65 വയസിൽ കൂടുതലുള്ളതെന്നും അധികൃതർ അറിയിച്ചു.

Related News