ഇന്ത്യൻ എംബസിയില്‍ സാംസ്കാരിക ഉത്സവം നടത്തുന്നു

  • 19/02/2022

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയില്‍ ഏഴ് ദിവസം നീളുന്ന സാംസ്കാരിക ഉത്സവം നടത്തുന്നു. 'നമസ്തേ കുവൈത്ത്' എന്ന പേരിൽ ഫെബ്രുവരി 20 മുതൽ 28 വരെയാണ് പരിപാടികൾ. കുവൈത്ത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യ–കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി നേരത്തെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് എംബസി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്യും. രാജ്യത്തെ മുഴുവല്‍ ഇന്ത്യന്‍ പ്രവാസികളെയും മറ്റ് സുഹൃത്തുക്കളേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.

Related News