ഇന്ത്യന്‍ എംബസ്സിയില്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു

  • 19/02/2022

കുവൈത്ത് സിറ്റി: ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഫെബ്രുവരി 23ന് വൈകീട്ട് 6.30 മുതൽ നടത്തും. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഓപ്പണ്‍ ഹൗസിന് നേതൃത്വം നൽകും. കോവിഡ് പശ്ചാത്തലത്തിൽ ഓപ്പണ്‍ ഹൗസ് ഓൺലൈനായാണ് നടത്തുന്നത്.രാജ്യത്തെ എല്ലാ പ്രവാസി ഇന്ത്യക്കാർക്കും ഓൺലൈനായി പങ്കെ ടുക്കാവുന്നതാണ്. 

ചോദ്യങ്ങളോ സംശയങ്ങളോ ഉള്ളവര്‍ തങ്ങളുടെ പേര്, പാസ്പോർട്ട് നമ്പർ, സിവിൽഐഡി നമ്പർ, ഫോൺ നമ്പർ, കുവൈത്തിലെ വിലാസം എന്നിവ സഹിതം community.kuwait@mea.gov.in ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്. 951 3534 6204 എന്ന സൂം ഐഡിയിൽ 559379 എന്ന പാസ്കോഡ് ഉപയോഗിച്ച് പരിപാടിയിൽ പെങ്കടുക്കാം. ഓപ്പണ്‍ ഹൗസ് എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെ ടെലികാസ്റ്റ് ചെയ്യുമെന്ന് എംബസി അധികൃതർ അറിയിച്ചു

Related News