ജഹ്റയില്‍ കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി

  • 19/02/2022

കുവൈത്ത് സിറ്റി : നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം.ഇന്ന് രാവിലെയാണ് സംഭവം. ജഹ്‌റയിലെ ഇന്ത്യൻ റെസ്റ്റോറന്റിലേക്കാണ് മുന്‍ ഭാഗം തകർത്ത് കാർ ഇടിച്ചുകയറിയത്. ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നിലേക്ക് മാറ്റുന്നതിന് പകരം മുന്നോട്ട് തന്നെ എടുക്കുകയായിരുന്നു.ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ സംഭവിച്ച കേടുപാടുകള്‍ കാറുടുമ ശരിയാക്കി നല്‍കുമെന്ന് അറിയിച്ചതായി അധികൃതര്‍ അറിയിച്ചു. 

Related News