കുവൈത്തില്‍ കുട്ടികളുടെ വാക്സിനേഷനൻ പുരോഗിമിക്കുന്നു.

  • 19/02/2022

കുവൈത്ത് സിറ്റി : രാജ്യത്ത് അഞ്ചു മുതൽ 11 വരെ വയസ്സ് പ്രായമുള്ള കുട്ടികളുടെ വാക്സിനേഷനൻ പുരോഗിമിക്കുന്നതായി ആരോഗ്യ മന്ത്രാലയം. രണ്ടാഴ്ചക്കിടയില്‍ അയ്യായിരത്തിലധികം കുട്ടികള്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചു.കുട്ടികളായതിനാല്‍ സമയമെടുത്താണ് വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ള കുട്ടികൾക്കും ഹൈറിസ്ക് കാറ്റഗറിയിലുള്ള കുട്ടികൾക്കുമാണ് ഇപ്പോൾ വാക്സിൽ നൽകുന്നത്.

എത്രയും വേഗം കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ വൃത്തങ്ങള്‍ അറിയിച്ചു. വാക്സിൻ എടുക്കുന്നതിനുള്ള അപ്പോയ്ന്റ്മെന്റ് മാതാപിതാക്കൾക്ക് ഫോണിൽ മെസ്സേജ് ആയാണ് ലഭിക്കുന്നത്.പ്രതിദിന കോവിഡ് കണക്കുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും ദിനംപ്രതി കുറഞ്ഞുവരുന്നത് ശുഭസൂചനയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. 

Related News