പുറത്തുപോയ ഭാര്യ തിരികെ വന്നപ്പോള്‍ വീടിനുള്ളില്‍ യുവതിയുടെ അര്‍ധനഗ്ന മൃതദേഹം

  • 19/02/2022

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ 24കാരിയായ യുവതിയെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നോര്‍ത്ത് ഡല്‍ഹി ബുരാരി ഏരിയയിലെ കൗഷിക് എന്‍ക്ലേവിലാണ് മൃതശരീരം കണ്ടെത്തിയത്. അര്‍ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം.

ഫ്‌ലാറ്റിലുണ്ടായിരുന്ന യുവതിയുടെ സുഹൃത്തായ അമന്‍ എന്ന യുവാവിനെ കാണാനില്ല. ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ബന്ധുവിനെ കാണാന്‍ പോയ അമന്റെ ഭാര്യ തിരികെ മുറിയിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നതെന്ന് പൊലീസ് പറയുന്നു. അമാനും ഭാര്യ പ്രിയങ്ക റാവത്തുമാണ് കൗഷിക് എന്‍ക്ലേവിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. 

കഴിഞ്ഞദിവസം ബന്ധു വീട്ടില്‍ പോയ പ്രിയങ്ക രാത്രി എട്ടുമണിയോടെ മടങ്ങിയെത്തിയപ്പോഴാണ് മുറിയില്‍ അര്‍ധനഗ്നമായ നിലയില്‍ യുവതി മരിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനിയെ അമന്‍ അവിടെ നിന്നും മുങ്ങിയിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടി നതാന്‍പുര സ്വദേശിനിയാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഭാര്യ പോയപ്പോള്‍ യുവതിയെ അമന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം.

 ഇരുവരും ദീര്‍ഘനാളായി ബന്ധം തുടര്‍ന്നിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും പൊലീസ് സൂചിപ്പിച്ചു.

Related News