പ്രവാസികളുടെ പണമയയ്ക്കൽ; കഴിഞ്ഞ വർഷം മെച്ചപ്പെട്ടതായി കണക്കുകൾ

  • 20/02/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ പൗരന്മാരുടെയും പ്രവാസികളുടെയും യാത്രാ ചെലവ് അതേ വർഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് 7.98 ശതമാനം വർധിച്ചതായി കണക്കുകൾ. ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തിൽ ഇത് 590.8ൽ നിന്ന് 492.6 ദശലക്ഷം ദിനാർ, 16.62 ശതമാനം കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതേസമയം, സെൻട്രൽ ബാങ്ക് കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ പ്രവാസികൾ വിദേശത്തേക്ക് അയച്ച തുക 1.376 ബില്യൺ ദിനാർ ആണ്. അതേ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് 1.71 ശതമാനം ഇടിവാണ് വന്നിട്ടുള്ളത്.

പ്രവാസികളുടെ പണമയയ്ക്കൽ കഴിഞ്ഞ വർഷത്തെ മൂന്നാം പാദത്തിൽ 2020ലെ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 1.97 ശതമാനം കുറഞ്ഞിട്ടുണ്ട്. എന്നാൽ, 2021ലെ ആദ്യ ഒമ്പത് മാസങ്ങളിൽ പ്രവാസികൾ അയച്ച മൊത്തം തുക ഏകദേശം 4.144 ബില്യൺ ദിനാർ ആണ്. 2020ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.63 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. 2020ൽ ഇതേ കാലയളവിൽ പ്രവാസികൾ അയച്ചത്  3.814 ബില്യൺ ദിനാർ ആയിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News