കുവൈത്തിൽ 2.512 മില്യൺ തൊഴിലാളികൾ; പ്രതിമാസ ശരാശരി ശമ്പളം ഇങ്ങനെ

  • 20/02/2022


കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം അവസാന പാദം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തുള്ളത് 1.904 മില്യൺ തൊഴിലാളികൾ. സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആണ് ഔദ്യോ​ഗിക കണക്കുകൾ പുറത്ത് വിട്ടിട്ടുള്ളത്. എണ്ണം, ലിംഗഭേദം, ദേശീയത, വേതനം, പ്രായം തുടങ്ങിയവ അനുസരിച്ച് തൊഴിലാളികളെ തരം തിരിച്ചിട്ടുമുണ്ട്. ​ഗാർഹിക തൊഴിലാളികൾ ഉൾപ്പെടാതെയുള്ള കണക്കാണിത്. 2021 രണ്ടാം പാദത്തിൽ ആകെ തൊഴിലാളികളുടെ എണ്ണം 1.930  മില്യൺ ആയിരുന്നു.

രാജ്യത്ത് 608,000 ​ഗാർഹിക തൊഴിലാളികളുണ്ടെന്നാണ് കണക്കുകൾ. അതും ചേരുമ്പോൾ ആകെ തൊഴിലാളികളുടെ എണ്ണം 2.512 മില്യണാകും. രണ്ടാം പാദത്തിന്റെ അവസാനം ഇത് 2.569 മില്യൺ ആയിരുന്നു. ഏകദേശം 57,000 തൊഴിലാളികളുടെ കുറവാണ് വന്നിട്ടുള്ളത്. ആകെ തൊഴിലാളികളിൽ 24.2 ശതമാനവും ​ഗാർഹിക തൊഴിലാളികളാണ്. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളായ പുരുഷന്മാരുടെ ശരാശരി പ്രതിമാസ ശമ്പളം 1878 ദിനാർ ആണ്. സ്ത്രീകൾക്ക് ഇത് 1,310 ദിനാറാണ്. 

സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന കുവൈത്തികളല്ലാത്ത പുരുഷന്മാരുടെ ശരാശരി പ്രതിമാസ ശമ്പളം 772 ദിനാർ ആണ്. സ്ത്രീകളുടേത് 694 ദിനാറും. സ്വകാര്യ മേഖലയിലേക്ക് വരുമ്പോൾ കുവൈത്തികളായ പുരുഷന്മാരുടെ ശരാശരി പ്രതിമാസ ശമ്പളം 1529 ദിനാറും കുവൈത്തികൾ അല്ലാത്തവരുടേത് 300 ദിനാറുമാണ്. സ്വകാര്യ മേഖലയിൽ കുവൈത്തികളായ സ്ത്രീകളുടെ ശരാശരി പ്രതിമാസ ശമ്പളം 973 ദിനാറും കുവൈത്തികൾ അല്ലാത്തവരുടെ 418 ദിനാറുമാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News