തൊഴിൽ മേഖലയിൽ ഇന്ത്യയുടെ കുതിപ്പ്: ജീവനക്കാർക്ക് ഏറ്റവും ഉയർന്ന ശമ്പള വർദ്ധനവ് ലഭിക്കുമെന്ന് സർവേ

  • 20/02/2022

തൊഴിൽ മേഖലയിൽ അനിശ്ചിതത്വവുമായി പൊരുതുന്ന ജീവനക്കാർക്ക് സന്തോഷ വാർത്ത. 2022-ൽ ഇന്ത്യയിലെ ശമ്ബള വർദ്ധനവ് അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 9.9 ശതമാനത്തിലെത്തുമെന്ന് സർവേ റിപ്പോർട്ട്. പ്രമുഖ ആഗോള പ്രൊഫഷണൽ സേവന സ്ഥാപനമായ എ.ഓൺ ആണ് ഇതുസംബന്ധിച്ച സർവേ പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ സർവേ പ്രകാരം രാജ്യത്തെ വ്യവസായ മേഖലകളിലുടനീളമുള്ള ഓർഗനൈസേഷനുകളിൽ ഈ വർഷം 9.9 ശതമാനം ശമ്പള വർദ്ധനവ് ഉണ്ടാകും. 2021 ൽ ഇത് 9.3 ശതമാനമായിരുന്നു.

2022-ൽ ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന) രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ശമ്ബള വർദ്ധനവ് ഇന്ത്യയിലാകും എന്നാണ് റിപ്പോർട്ട്. ശമ്പള വർദ്ധനവിന്റെ കാര്യത്തിൽ ഇന്ത്യ റഷ്യയെയും ചൈനയെയും പിന്നിലാക്കും എന്നാണ് സർവേ സൂചിപ്പിക്കുന്നത്. 2022 ൽ ചൈനയിൽ ശമ്ബള വർദ്ധനവ് 6 ശതമാനമായിരിക്കും ഉണ്ടാവുക. റഷ്യയിൽ 6.1 ശതമാനവും ബ്രസീലിൽ 5 ശതമാനവുമായിരിക്കും ശമ്ബള വർധനയെന്ന് സർവേ വ്യക്തമാക്കുന്നു.

40-ലധികം വ്യവസായങ്ങളിൽ നിന്നുള്ള 1,500 കമ്ബനികളിലെ ഡാറ്റ വിശകലനം ചെയ്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ തയ്യാറാക്കിയത്. ഇ-കൊമേഴ്സ്, വെഞ്ച്വർ ക്യാപിറ്റൽ, ഹൈടെക്/ഐടി, ലൈഫ് സയൻസസ് എന്നീ മേഖലകളാണ് ഏറ്റവും കൂടുതൽ ശമ്ബള വർദ്ധനവ് പ്രതീക്ഷിക്കുന്നത്.

'അസ്ഥിരമായ ഒരു കാലഘട്ടത്തിൽ ജീവനക്കാർക്ക് സ്വാഗതാർഹമായ രീതിയിൽ ഇടവേളയായി ശമ്ബള വർദ്ധനവ് ഉണ്ടാകണം. തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം, പ്രതിഭാശാലികളായ ജീവനക്കാരെ തൊഴിലിടത്ത് നിലനിർത്തേണ്ടതും കണ്ടെത്തേണ്ടതും അത്യാവശ്യമാണ്', ഓൺസ് ഹ്യൂമൻ ക്യാപിറ്റൽ സൊല്യൂഷൻസിന്റെ സിഇഒ നിതിൻ സേഥി പറഞ്ഞു. സാമ്ബത്തിക ഭദ്രത വീണ്ടെടുക്കുന്നതിനായാണ് ശമ്ബള വർദ്ധനവിന് ഊർജ്ജം നൽകുന്നതെന്നും പ്രതിരോധശേഷിയുള്ള തൊഴിലാളികളെ കെട്ടിപ്പടുക്കാൻ നിക്ഷേപം നടത്തേണ്ടത് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News