ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫ് പ്രതിരോധ മന്ത്രിയായേക്കും

  • 20/02/2022

കുവൈത്ത് സിറ്റി : രാജ്യത്തെ പുതിയ പ്രതിരോധ മന്ത്രിയായി ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അഹമ്മദ് അൽ നവാഫിനെ നാമനിർദ്ദേശം ചെയ്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു . കഴിഞ്ഞ ദിവസമാണ് മുൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി രാജിവച്ചത്. അതിനിടെ ലെഫ്റ്റനന്റ് ജനറൽ ഖാലിദ് സാലിഹ് അൽ സബാഹിന്‍റെ പേരും പ്രതിരോധ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചനകളുണ്ട്. ആഭ്യന്തര മന്ത്രിയുടെ കാര്യത്തിലും ഒന്നിലേറെ പേരുകള്‍ നാമനിര്‍ദ്ദേശം ചെയ്തതായും ഇതുവരെയും ഈ കാര്യത്തില്‍ തീരുമാനം കൈകൊണ്ടിട്ടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

Related News