ആടുകളുടെ കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി കുവൈത്ത് വാണിജ്യ മന്ത്രാലയം

  • 20/02/2022

കുവൈത്ത് സിറ്റി : രാജ്യത്ത് നിന്നുള്ള ആടുകളുടെ കയറ്റുമതി ചെയ്യുന്നതിന് താല്‍ക്കാലിക വിലക്കേർപ്പെടുത്തിയതായി കുവൈത്ത് വാണിജ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. മാർച്ച് 1 മുതൽ ഓഗസ്റ്റ് 1 വരെയാണ് വിലക്ക് നിലവില്‍ വരിക. വിപണിയിൽ പ്രാദേശിക ആടുകളുടെ എണ്ണത്തിലുണ്ടായ കുറവാണ് പുതിയ നീക്കത്തിന് കാരണമെന്ന് കരുതുന്നു. ആടുകൾക്ക് ഏറ്റവും കൂടുതൽ ആവശ്യം നേരിടുന്ന മാസമാണ് റമദാൻ. പ്രാദേശിക ആടുകളുടെ കയറ്റുമതി നിയന്ത്രിച്ചില്ലെങ്കിൽ റമദാൻ ആകുമ്പോഴേക്കും ആടുക്ഷാമം രൂക്ഷമാകുമെന്നതും പുതിയ തീരുമാനത്തിന് കാരണമായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

Related News