ഫോണ്‍ ബില്‍ അടച്ചില്ലെങ്കില്‍ കുവൈത്തില്‍ പിടിവീഴും

  • 20/02/2022

കുവൈത്ത് സിറ്റി : ബിൽ കുടിശിക അടച്ചില്ലെങ്കിൽ ടെലഫോണ്‍ സേവനം വിച്ഛേദിക്കുമെന്ന് കമ്മ്യൂണിക്കേഷന്‍ മന്ത്രാലയം വ്യക്തമാക്കി. കുടിശ്ശിക ബാക്കിയുള്ളവര്‍ www.moc.gov.kw വെബ്‌സൈറ്റ് വഴിയോ മന്ത്രാലയത്തിന്റെ വിവിധ ശാഖകള്‍ സന്ദര്‍ശിച്ചോ തുക അടക്കണമെന്ന് അധികൃതര്‍ അറിയിച്ചു .കുടിശികയുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴിയോ ഹോട്ട്ലൈന്‍ വഴിയോ അറിയാം. ഉപഭോക്താവ് നൽകാനുള്ള തുക അടക്കാതിരുന്നാല്‍ സാമ്പത്തിക കുടിശ്ശിക ഈടാക്കുന്നതിന് ആവശ്യമായ നിയമനടപടികൾ മന്ത്രാലയം സ്വീകരിക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം വ്യക്തമാക്കി.

Related News