ദേശീയദിന ആഘോഷ വർണത്തിൽ കുവൈത്ത്

  • 20/02/2022

കുവൈത്ത് സിറ്റി : കുവൈത്ത് ദേശീയ ദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങി. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വൈവിധ്യമായ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍.രാജ്യത്തെ മിക്ക റോഡുകളിലെ ഇരു വശങ്ങളും ദേശീയപതാകനിറങ്ങളാൽ അലങ്കരിച്ചു തുടങ്ങി.സര്‍ക്കാര്‍ സ്ഥാപനങ്ങളും ഉയര്‍ന്ന കെട്ടിടങ്ങളിലും ദേശീയ പതാകയുടെ നിറങ്ങളായ പച്ച, വെള്ള, ചുവപ്പ് കലർന്ന ലൈറ്റിങ് സംവിധാനങ്ങൾ രാത്രികളിൽ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. 

സ്വദേശി പൗരന്മാരുടെ വീടുകളുടെ മുൻപിലും വാഹനങ്ങളിലുമെല്ലാം കൊടിതോരണങ്ങളും ചെറുതും വലുതുമായ പതാകകളും കൊണ്ട് അലങ്കരിച്ചു തുടങ്ങി കഴിഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷമായി കോവിഡിനെ തുടര്‍ന്ന് ആഘോഷ പരിപാടികള്‍ നടത്തിയിരുന്നില്ല. ആരോഗ്യ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെ തുടര്‍ന്ന് ദേശീയ ദിനം ആഘോഷമാക്കുവാനുള്ള പുറപ്പാടിലാണ് സ്വദേശികളും വിദേശികളും. 

Related News