അകന്നു കഴിഞ്ഞിരുന്ന ഭാര്യയെ ഭര്‍ത്താവ് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി

  • 20/02/2022

ലക്‌നൗ:  ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഭാര്യയെ ഭർത്താവ് സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. ഏറെക്കാലമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഭാര്യ നടത്തുന്ന ക്ലിനിക്കിൽ നിന്നും കൈവശപ്പെടുത്തിയ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.   

ഹാപൂറിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായിരുന്ന യുവതിയും മെഡിക്കൽ ഷോപ്പ് ഉടമയായ യുവാവും അടുത്ത കാലത്താണ് വിവാഹിതരായത്. മുന്‍പ് സ്വകാര്യ ആശുപത്രിയിലാണ് യുവതി ജോലി ചെയ്തിരുന്നത്. അവിടെ വച്ച് പരിചയപ്പെട്ട യുവാവിനെയാണ് യുവതി കല്യാണം കഴിച്ചത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയതോടെ ബരാൽ ഗ്രാമത്തിലേക്ക് താമസം മാറിയ യുവതി പ്രദേശത്ത് ക്ലിനിക്ക് നടത്തി വരികയായിരുന്നു.   

എന്നാല്‍ കഴിഞ്ഞ ദിവസം ക്ലിനിക്കിൽ എത്തിയ  ഭർത്താവ്  ഭാര്യയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടര്‍ന്ന് പ്രതി ബ്ലേഡ് ഉപയോഗിച്ച് യുവതിയെ ആക്രമിക്കുകയായിരുന്നെന്ന് ബുലന്ദ്ഷഹർ എസ്.ഐ സന്തോഷ് കുമാർ സിങ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൃത്യത്തിന് ഉപയോഗിച്ച ബ്ലേഡ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു.  

Related News