വ്യാജ രക്തപരിശോധനാ ഫലം; ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് പത്ത് വര്ഷം തടവ്

  • 20/02/2022


കുവൈത്ത് സിറ്റി: പണം വാങ്ങി രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ച കേസില്‍ 10 വര്‍ഷത്തെ തടവുശിക്ഷ  വിധിച്ച് അപ്പീൽ കോടതി. ജഡജ് നാസർ സലീം അൽ ഹൈദ് ആണ് ശിക്ഷ വിധിച്ചത്. ഇന്ത്യ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് പ്രവാസികൾ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. ഇതിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അഞ്ച് പേർ രാജ്യം വിട്ടുപോയെന്നും വൃത്തങ്ങൾ പറഞ്ഞു. 

റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് ഉൾപ്പെടെയുള്ള ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളിലെ പ്രവാസികാര്യ വിഷയങ്ങൾ ഫോളോ അപ്പ് ചെയ്യുന്ന വകുപ്പുകൾ നടത്തിയ അന്വേഷണത്തിലാണ് ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയത്. ആഭ്യന്തര മന്ത്രാലയത്തിലെ പ്രവാസി ഫോളോ-അപ്പ് ജനറൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നാണ് ആരോഗ്യ മന്ത്രാലയത്തിന് വിവരം ലഭിച്ചതെന്നും വൃത്തങ്ങൾ പറഞ്ഞു. 

ഇതേത്തുടർന്ന് നാല് പ്രവാസികളോട് വീണ്ടും പരിശോധനകൾക്ക് വിധേയരാകാൻ ആവശ്യപ്പെട്ടു.  ഹെപ്പറ്റൈറ്റിസ് ബി, സി, എച്ച്ഐവി എന്നിവയ്ക്കുള്ള രക്തപരിശോധന, അതുപോലെ തന്നെ ക്ഷയരോഗ നിയന്ത്രണ യൂണിറ്റിൽ എക്സ്-റേ എന്നിവ നടത്താനാണ് നിർദേശിച്ചത്. രണ്ട് പ്രവാസികൾക്ക് ഹെപ്പറ്റൈറ്റിസ് ബിയും മറ്റ് രണ്ട് പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും സ്ഥിരീകരിച്ചു, അതേസമയം നാല് പ്രവാസികളുടെയും എക്സ്-റേ ഫലങ്ങൾ സാധാരണമാണെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പ്രവാസികളിൽനിന്നും പണം സ്വീകരിച്ച് റിപ്പോർട്ടുകളിൽ കൃത്രിമം കാണിച്ചതിനാണ് നടപടി. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News