മഹാമാരി തരണം ചെയ്ത് ദേശീയ ദിനാഘോഷങ്ങളിലേക്ക് കുവൈത്ത്; ആദ്യ ലൈവ് ഷോ നടന്നു

  • 20/02/2022


കുവൈത്ത് സിറ്റി:  ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി പരമ്പരാഗത കലകളുടെ ആദ്യ ലൈവ് ഷോ ഇന്നലെ നടന്നു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദിന്റെ സാന്നിധ്യത്തിൽ ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിലാണ് "ദാർ അൽ ജമായേൽ" എന്ന പേരിൽ പരമ്പരാഗത കലകളുടെ ലൈവ് ഷോ സംഘടിപ്പിച്ചത്. അമീരി ദിവാൻ അഫയേഴ്സ് മന്ത്രി ഷെയ്ഖ് മുഹമ്മദ് അൽ അബ്‍ദുള്ള, വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. നാസർ അൽ മുഹമ്മദ്, സാംസ്കാരിക വകുപ്പ് മന്ത്രി ഡോ. ഹമദ് റൗഹ് അൽ ദിൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 

ദേശീയ അവധി ദിനങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാ​ഗമായി ഷെയ്ഖ് ജാബർ അൽ അഹമ്മദ് കൾച്ചറൽ സെന്ററിന്റെ പ്രവർത്തനങ്ങളിൽ ആദ്യത്തേതാണ് ദാർ അൽ ജമായേൽ ലൈവ് ഷോ. ചടങ്ങിൽ കുവൈത്ത് പൈതൃകത്തെക്കുറിച്ചുള്ള ചലച്ചിത്ര സാമഗ്രികൾ പ്രദർശിപ്പിക്കുന്നതിനൊപ്പം സംഗീത പ്രകടനങ്ങളും വിവിധ തത്സമയ പ്രകടനങ്ങളും ഉൾപ്പെട്ടു. ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന്  പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News