കൊവിഡ് നിർമ്മാണ മേഖലയിലുണ്ടാക്കിയത് വൻ പ്രതിസന്ധി; കുവൈത്തിൽ തൊഴിലാളി ക്ഷാമം രൂക്ഷം

  • 21/02/2022


കുവൈത്ത് സിറ്റി: ആ​ഗോള തലത്തിൽ പടർന്ന കൊവിഡ് മഹമാരി, ആരോ​ഗ്യ മന്ത്രാലയത്തെ മാത്രമല്ല  മറ്റ് മേഖലകളെയും ദോഷകരമായി തന്നെ ബാധിച്ചു. മഹാമാരിയുടെ  വ്യാപനം തടയാനായി രാജ്യങ്ങൾ നെട്ടോട്ടമോടുകയും ജീവിതരീതികളിൽ ഉൾപ്പെടെ മാറ്റം വരുത്തേണ്ടിയും വന്നു. ഇത്തരത്തിൽ ഏറ്റവും ​ഗുരുതര പ്രതിസന്ധിയിലാണ് കുവൈത്തിലെ നിർമ്മാണ മേഖലയെന്നാണ് വിദ​ഗ്ധർ പറയുന്നത്. നിർമ്മാണ വസ്തുക്കളുടെ വില കുതിച്ചുയർന്നതിനൊപ്പം തൊഴിലാളി ക്ഷാമം രൂക്ഷമാവുകയും ​ഗതാഗത ചെലവുക കുത്തനെ വർധിക്കുകയും ചെയ്തു.

ഫാക്ടറികളുടെ പ്രവർത്തനശേഷി കുറഞ്ഞതോടെ ഉൽപ്പാദനം കുറഞ്ഞ സാഹചര്യമാണുള്ളത്. പ്രാദേശികമായി, വാസയോഗ്യമായ ഭൂമി വിതരണം ചെയ്യുന്നതിലെ വർധനയാണ് വിലക്കയറ്റത്തിന് കാരണമായി കണക്കാക്കുന്നത്. ഒപ്പം നിർമ്മാണ സാമഗ്രികളുടെ വില 30 ശതമാനം ഉയരുമെന്ന് കണക്കാക്കുന്നതായും നാഷണൽ ഇൻഡസ്ട്രീസ് കമ്പനി യെസിൽസ് ആൻഡ് മാർക്കറ്റിം​ഗ് മാനേജർ ബാസൽ അൽ തുർകൈത്ത് പറഞ്ഞു.  പ്ലാസ്റ്റിക്ക് വില 50 ശതമാനമാണ് വർധിച്ചത്. ചില ഫാക്ടറികൾ അടച്ചുപൂട്ടിയതിനൊപ്പം വിപണിയിൽ വർദ്ധിച്ചുവരുന്ന ഡിമാൻഡും ഉൽപ്പന്നങ്ങളുടെ അഭാവവും വിലക്കയറ്റതിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News