ജലീബ് അൽ ഷുവൈക്ക് പ്രദേശം ഏറ്റെടുക്കാൻ ഒരു ബില്യൺ ദിനാർ

  • 21/02/2022


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈക്ക് പ്രദേശം ഏറ്റെടുക്കുന്നതിന്റെ ആകെ മൂല്യം ഒരു ബില്യൺ ദിനാർ ആണെന്നും പ്രദേശത്തിന്റെ പ്ലോട്ടുകൾ വികസിപ്പിച്ചതിനുശേഷം അവ വീണ്ടും വിൽക്കുമ്പോൾ മൂല്യം ഏകദേശം 781 മില്യൺ ദിനാറിലെത്തുമെന്നും മുനസിപ്പാലിറ്റി ഡയറക്ടർ ജനറൽ എം അഹമ്മദ് അൽ മാൻഫൗഹി പറഞ്ഞു. കുവൈത്ത് സർവ്വകലാശാല ഈ പ്രദേശത്തെ കുറിച്ച് പഠനം നടത്തിയിരുന്നു. പടിഞ്ഞാറ് ഭാ​ഗത്ത് അർദിയ  ഏരിയയും  വടക്ക് ജാബർ സ്റ്റേഡിയവുമാണുള്ളത്. കുവൈത്തിൽ ഏറ്റവും കൂടുതൽ  പ്രവാസികൾ തിങ്ങി നിറഞ്ഞ പ്രദേശമാണ് ജലീബ്.

കുവൈത്ത് വിമാനത്താവളത്തിന് സമീപമുള്ള ഈ  പ്രദേശം ഉയർന്ന നിലവാരമുള്ള താമസസ്ഥലമായിരിക്കും. ജലീബ് അൽ ഷുവൈക്കിലെ ന്യൂ ഷദ്ദിയ സർവകലാശാലയുടെ സൈറ്റ് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ചും  പ്രദേശം വികസിപ്പിച്ചതിന് ശേഷം  1,838 ഭവന യൂണിറ്റുകൾ നൽകുമെന്നും മുനസിപ്പാലിറ്റി മന്ത്രിക്ക് എഴുതിയ കത്തിൽ അൽ മാൻഫൗഹി വ്യക്തമാക്കി. ഈ പ്രദേശം ഏറ്റെടുക്കുന്നതിലെ കാലതാമസം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News