കൊവാക്സിൻ സ്വീകരിച്ച ഇന്ത്യക്കാരും കുവൈത്തിലെത്തി തുടങ്ങി; വിമാനത്താവളത്തില്‍ തിരക്കേറുന്നു

  • 21/02/2022

കുവൈത്ത് സിറ്റി : രാജ്യത്തേക്കുള്ള യാത്ര നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം കുവൈറ്റ് വിമാനത്താവളം വഴി ഞായറാഴ്ച മാത്രം 210 വിമാനങ്ങളിലായി 23,000 യാത്രക്കാര്‍ യാത്ര ചെയ്തതായി ഡിജിസിഎ അറിയിച്ചു. 13,000 കുവൈത്തില്‍ നിന്ന് പുറപ്പെട്ടപ്പോള്‍ 10,000 പേര്‍ രാജ്യത്തേക്ക് പ്രവേശിച്ചതായി അധികൃതര്‍ പറഞ്ഞു.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത സ്വദേശികള്‍ക്കും വിദേശികള്‍ക്കും കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കാനുമുള്ള മന്ത്രിസഭാ തീരുമാനത്തിന് ശേഷം, ഇന്ത്യ, ഇസ്താംബുൾ, റിയാദ്, ദുബായ്, ബെയ്റൂട്ട്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ വര്‍ദ്ധിച്ചതായി വിമാന കമ്പനികള്‍ അറിയിച്ചു .പുതിയ യാത്രാ തീരുമാനം നടപ്പിലാക്കിയതിന് ശേഷം രാജ്യത്തേക്ക് ആദ്യമായി പ്രവേശിച്ചത് ഇന്ത്യയിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ്.കൊവാക്സിൻ സ്വീകരിച്ച ആയിരക്കണക്കിന് പ്രവാസികളാണ് നേരത്തെ ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്ക് വരാനാകാതെ പ്രതിസന്ധിയിലായത്. പുതിയ തീരുമാനം വന്നതോടെ വലിയ ആശങ്ക ഒഴിഞ്ഞ ആശ്വാസത്തിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News